
ചെങ്ങന്നൂർ:
ലഹരിക്കെതിരെ കേരള സർക്കാരുമായി ചേർന്ന് ചെങ്ങന്നൂർ ഡോ. കെ. എം. ചെറിയാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ ലഹരി ചികിത്സാവിഭാഗം സംഘടിപ്പിക്കുന്ന ഡോ. കെ.എം.സി തൂഫാൻ കെയർ പ്ലസിന്റെ ഉദ്ഘാടനം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വ്യാഴാഴ്ച
രാവിലെ ചെങ്ങന്നൂർ ഡോ. കെ.എം.സി. ആശുപത്രിയിൽ നിർവഹിക്കും.
രാവിലെ9. 30 ന് സജി ചെറിയാൻ എം.എൽ.എ. അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കൊടിക്കുന്നിൽ സുരേഷ് എം.പി. മുഖ്യ പ്രഭാഷണം നടത്തും.
കേരള സർക്കാരിന്റെ ഓപ്പറേഷൻ തൂഫാൻ പ്രൊജക്റ്റിന്റെ ഭാഗമായി മദ്യത്തിനും മയക്കുമരുന്നിനും അടിമകളായിതീർന്ന രോഗികൾക്ക് കൃത്യമായ ചികിത്സയോടൊപ്പം പുനരധിവാസവും കൗൺസിലിങ്ങും പദ്ധതി വിഭാവനം ചെയ്യുന്നുവെന്ന് ആശുപത്രി മാനേജിങ് ഡയറക്റ്റർ റവ. ഫാ. ഡോ. അലക്സാണ്ടർ കൂടാരത്തിൽ പറഞ്ഞു. ആശുപത്രി നടത്തിവരുന്ന ലഹരി വിമുക്ത ബോധവത്കരണ പരിപാടി കേരളത്തിലെമ്പാടും വ്യപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിദ്യാഭാസ സ്ഥാപനങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ, സാമൂഹിക സന്നദ്ധ സംഘടനകൾ ഇതിനോടകം ആശുപത്രിയുമായി ചേർന്ന് പദ്ധതിയുടെ ഭാഗമാകാൻ തലപര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് പദ്ധതിയുടെ കോ ഓർഡിനേറ്റർ ഡോ. രുബൻ ജോൺ അറിയിച്ചു.










